അനുബന്ധ വാര്‍ത്തകള്‍
- കഴിഞ്ഞമാസം കെഎസ്ആര്‍ടിസിയിലെ വരവ് ചെലവുകള്‍ തമ്മിലുള്ള വ്യത്യാസം 100 കോടി രൂപ!
- പന്തീരാങ്കാവില്‍ ജല്‍ ജീവന് മിഷന് പദ്ധതിക്കായിയെടുത്ത റോഡിലെ കുഴിയില്‍ വീണ് ഇരുചക്രവാഹനം രണ്ടായി മുറിഞ്ഞു
- ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി; ഒഴുക്കിവിടുന്നത് സെക്കന്റില്‍ 50,000 ലിറ്റര്‍ ജലം
- രാജ്യത്ത് രണ്ടാമതായി മങ്കിപോക്സ് സ്ഥിരീകരിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ രോഗമുക്തി നേടി
- ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് സംസ്ഥാനത്തോട് കേന്ദ്രം നിര്‍ദ്ദേശിച്ചു
ഷട്ടറുകള്‍ ഇല്ലാത്ത ഇടുക്കി ഡാം എങ്ങനെയാണ് തുറന്നത്!
ഇടുക്കി ജില്ലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നും മുന്‍ കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായും ഇന്ന് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ ഇടുക്കി ആര്‍ച്ചു ഡാം എന്നിവ ചേര്‍ന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകള്‍, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
ജില്ലയിലെ മറ്റു ഡാമുകളെ പോലെയല്ല ഇടുക്കി ഡാം. ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണ്. വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുള്ളത്. എന്നാല്‍ കഴിഞ്ഞു കുറച്ചു വര്‍ഷങ്ങളായി ഡാം ചെറിയ കാലയളവില്‍ തുറന്നു.