കഴിഞ്ഞമാസം കെഎസ്ആര്‍ടിസിയിലെ വരവ് ചെലവുകള്‍ തമ്മിലുള്ള വ്യത്യാസം 100 കോടി രൂപ!

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 7 ഓഗസ്റ്റ് 2022 (14:57 IST)
കഴിഞ്ഞമാസം കെഎസ്ആര്‍ടിസിയിലെ വരവ് ചെലവുകള്‍ തമ്മിലുള്ള വ്യത്യാസം 100 കോടി രൂപ. ജൂണിലെ ശമ്പളവും ഡീസല്‍ തുകയും കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപയും മാനേജ്‌മെന്റ് കടമെടുത്ത 50 കോടി രൂപയും ആണ് ഉപയോഗിച്ചത്. അതേസമയം ഡ്യൂട്ടി പരിഷ്‌കരിച്ചതിലൂടെ ബസുകളില്‍ നിന്നുള്ള വരുമാനം കൂട്ടാന്‍ സാധിച്ചിട്ടുണ്ട്.

ഒരു ബസില്‍നിന്നുള്ള പ്രതിദിന ശരാശരി വരുമാനം കഴിഞ്ഞമാസം 14873 രൂപയായിട്ടുണ്ട്. ഇത് മെച്ചമുള്ള ഒരു സ്വകാര്യ ബസ് സര്‍വീസിനെക്കാളും ഉയര്‍ന്ന നിലയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :