അനുബന്ധ വാര്‍ത്തകള്‍
- സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്
- Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി
- M.Swaraj: ജയിച്ചാല്‍ നിലമ്പൂരിനു മന്ത്രി, സുപ്രധാന വകുപ്പ് ലഭിച്ചേക്കും; കരുക്കള്‍ നീക്കി പിണറായി വിജയന്
- Nilambur Byelection 2025: ഷൗക്കത്തിനോടു എതിര്‍പ്പുള്ള ലീഗ് വോട്ടുകള്‍ അന്‍വറിലേക്ക് പോയേക്കാം, ഗുണം സ്വരാജിന്; 'വിറച്ച്' യുഡിഎഫ് ക്യാംപ്
- P.V.Anvar: കോണ്‍ഗ്രസിനോടും തെറ്റിപിരിഞ്ഞു, മത്സരിക്കാത്തത് സ്വരാജിനെ പേടിച്ച്; അന്‍വര്‍ കടുത്ത നിരാശയില്‍
Ibrahim Kutty Supports M Swaraj: അന്ന് സ്വരാജിനെതിരെ വോട്ട് ചോദിച്ചു, ഇന്ന് സ്വരാജിന്റെ ജയത്തിനായി നിലമ്പൂരില്‍; ഞെട്ടിച്ച് മമ്മൂട്ടിയുടെ അനിയന്‍
Mammootty's Brother Supports M Swaraj: 2021 ല്‍ സ്വരാജിനെതിരെ പ്രചാരണം നടത്തിയ ആളാണ് ഇബ്രാഹിംകുട്ടി എന്നതാണ് മറ്റൊരു പ്രത്യേകത
Ibrahim Kutty and M Swaraj
Ibrahim Kutty and M Swaraj: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനെ (M Swaraj) പിന്തുണച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരനും (Mammootty's brother Ibrahim Kutty) സിനിമ-സീരിയല്‍ അഭിനേതാവുമായ ഇബ്രാഹിം കുട്ടി. നിലപാടുകളുടെ രാജകുമാരന്‍ എന്നാണ് ഇബ്രാഹിംകുട്ടി സ്വരാജിനെ വിശേഷിപ്പിച്ചത്. നാടിനും ജനങ്ങള്‍ക്കും പ്രയോജനം ഉണ്ടാകുന്ന സ്വരാജിനെ പോലൊരു നേതാവിനെ ഉറപ്പായും ജയിപ്പിക്കണമെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു.
2021 ല്‍ സ്വരാജിനെതിരെ പ്രചാരണം നടത്തിയ ആളാണ് ഇബ്രാഹിംകുട്ടി എന്നതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എം.സ്വരാജ് തൃപ്പൂണിത്തുറയില്‍ മത്സരിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബാബുവിനു വേണ്ടി ഇബ്രാഹിംകുട്ടി പ്രചരണത്തിനു എത്തിയിരുന്നു. 'അന്ന് ചെയ്ത മണ്ടത്തരത്തിന്റെ പ്രാശ്ചിത്തമാണ് ഇന്ന് നിലമ്പൂരില്‍ ചെയ്തത്,' എന്നാണ് ഇബ്രാഹിംകുട്ടി സ്വരാജിനായി വോട്ട് ചോദിച്ച ശേഷം പ്രതികരിച്ചത്.
യുഡിഎഫിനോടു അനുഭാവമുള്ള ആളായിരുന്നു ഇബ്രാഹിംകുട്ടി. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. എന്നാല്‍ സമീപകാലത്ത് ഇടതുപക്ഷത്തോടു ഐക്യപ്പെടുന്ന നിലപാടാണ് ഇബ്രാഹിംകുട്ടി സ്വീകരിക്കുന്നത്. സിപിഎമ്മിനെ കുറിച്ച് കൂടുതല്‍ പഠിച്ചുവെന്നും ഇനി സജീവമായി എല്‍ഡിഎഫിനൊപ്പം ഉണ്ടാകുമെന്നും അംഗത്വം നല്‍കിയാല്‍ സ്വീകരിക്കുമെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.