1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayi Vijayan slams UDF and BJP

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Pinarayi Vijayn
പ്രതിപക്ഷത്തെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനൊപ്പം അല്ലാത്തവരും എം സ്വരാജിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇത് എതിരാളികളില്‍ വന്‍ അങ്കലാപ്പുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന് ലഭിക്കുന്ന സ്വീകാര്യത യുഡിഎഫിനെ അമ്പരപ്പിലാക്കി. സിഎച്ച് മുഹമ്മദ് കോയയുടെ നിലപാട് ഓര്‍മ്മിപ്പിച്ച് മുസ്ലീം ലീഗ് എങ്ങനെ ജമാഅത്തെ ഇസ്ലാമിയുമായി കൈകോര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. മോദി സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
 
യുഡിഎഫിന് അങ്കലാപ്പാണെന്നും പിണറായി പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്ന്ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി എല്‍ഡിഎഫ് കൂടെ കൊണ്ടുനടന്നത് ഒരു കൊടും വഞ്ചകനെയാണെന്നും അന്‍വറിന്റെ പേരെടുത്ത് പറയാതെ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്നന്നും പിണറായി പറഞ്ഞു. നമ്മുടെ ചരിത്രം വഞ്ചനയെ വച്ചുപൊറുപ്പിക്കുകയോ വഞ്ചനയ്ക്ക് മാപ്പ് നല്‍കുകയോ ചെയ്തിട്ടില്ല. മത്സരത്തെക്കുറിച്ച് ഞങ്ങള്‍ക്കൊട്ടും ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. 
 
നമ്മുടെ സമൂഹത്തില്‍ ദീര്‍ഘകാലമായി ചില വിഭാഗങ്ങളെ അവരുടെ തത്വശാസ്ത്രം കൊണ്ട് അകറ്റിയിരിക്കുന്നു. നമ്മള്‍ നിലകൊള്ളുന്നത് ജനാധിപത്യ സമൂഹത്തിലാണ്. ആ സമൂഹത്തോട് ഒട്ടും മമത ഇല്ലാത്ത ചിലരെ നാടും സമൂഹവും അംഗീകരിക്കാറില്ല. ജമാഅത്തെ ഇസ്ലാമി എന്താണെന്ന് വലിയതോതില്‍ വിശദീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത ലേഖനം
Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം