അനുബന്ധ വാര്‍ത്തകള്‍
- Nilambur By Election 2025: ലീഗ് വോട്ടുകള്‍ ചോരാന്‍ സാധ്യത; സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ 'കുലുങ്ങി' യുഡിഎഫ് ക്യാംപ്, വേണം അന്‍വറിന്റെ 'കൈ'
- കാലുപിടിച്ചും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം; അടുക്കാതെ അന്‍വര്‍
- M.Swaraj: ഷൗക്കത്തിനോടു ലീഗിലെ ഒരു വിഭാഗത്തിനു അതൃപ്തി; ജയസാധ്യത മുന്നില്‍കണ്ട് സിപിഎമ്മിന്റെ 'കൗണ്ടര്‍ അറ്റാക്ക്'
- M.Swaraj: ജയിച്ചാല്‍ മന്ത്രിസ്ഥാനം? ആവശ്യപ്പെട്ടത് പിണറായി; അന്‍വറിനെ കൂടെകൂട്ടാന്‍ കോണ്‍ഗ്രസ്
- Dr Jo Joseph vs K Muraleedharan: തൃക്കാക്കരയിൽ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കിയില്ലേ, കെ മുരളീധരന് വായടപ്പിക്കുന്ന മറുപടി നൽകി ഡോ. ജോ ജോസഫ്
P.V.Anvar: കോണ്‍ഗ്രസിനോടും തെറ്റിപിരിഞ്ഞു, മത്സരിക്കാത്തത് സ്വരാജിനെ പേടിച്ച്; അന്‍വര്‍ കടുത്ത നിരാശയില്‍
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയില്‍ പണമില്ല
P.V.Anvar: കേരളത്തിലെ പ്രബല മുന്നണികളായ എല്‍ഡിഎഫിനോടും യുഡിഎഫിനോടും തെറ്റിപിരിഞ്ഞ പി.വി.അന്‍വര്‍ കടുത്ത നിരാശയില്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാനില്ലെന്ന് അന്‍വര്‍ വ്യക്തമാക്കി. എല്‍ഡിഎഫിനെതിരെ പോരാട്ടം നടത്തുന്ന തന്നെ അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കാന്‍ യുഡിഎഫ് തയ്യാറാകാത്തതാണ് അന്‍വറിനെ മാനസികമായി തളര്‍ത്തിയത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയില്‍ പണമില്ല. താന്‍ സാമ്പത്തികമായി തകര്‍ന്നത് ജനങ്ങള്‍ക്കു വേണ്ടി സംസാരിച്ചതിനാലാണെന്നും അന്‍വര്‍ പറഞ്ഞു. വി.ഡി.സതീശന് നയിക്കുന്ന യുഡിഎഫിലേക്ക് താനില്ലെന്ന് അന്‍വര്‍ വ്യക്തമാക്കി. വിജയസാധ്യതയുള്ള, കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളിലൊന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബേപ്പൂരില്‍ മത്സരിച്ചുകൂടെ എന്നാണ് ചില യുഡിഎഫ് നേതാക്കള്‍ ചോദിച്ചത്. തന്നെ കൊന്നുകൊലവിളിക്കാനാണ് അവരുടെ തീരുമാനമെന്നും അന്‍വര്‍ പറഞ്ഞു.
കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പിന്റെ പേരില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അന്‍വര്‍ ഒരുഘട്ടത്തില്‍ ആലോചിച്ചതാണ്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം.സ്വരാജ് എത്തിയതോടെ ആ മോഹം ഉപേക്ഷിച്ചു. താന്‍ മത്സരിച്ച് കോണ്‍ഗ്രസിനു ലഭിക്കേണ്ട വോട്ടുകള്‍ പിടിച്ചാല്‍ അത് സ്വരാജിനു ഗുണം ചെയ്യുമെന്ന് മനസിലാക്കിയാണ് അന്‍വറിന്റെ പിന്മാറ്റം.