Israeli PM Says Iran Wants To Kill Trump: 'അദ്ദേഹമാണ് അവരുടെ മുഖ്യശത്രു'; ഇറാന്റെ ലക്ഷ്യം ട്രംപിനെ ഇല്ലാതാക്കുകയെന്ന് നെതന്യാഹു

അതേസമയം ഇറാനെതിരെ ശക്തമായ നിലപാടെടുത്തു മുന്നോട്ടു പോകാനാണ് യുഎസ് തീരുമാനം

Donald Trump
Donald Trump
New York| രേണുക വേണു| Last Modified തിങ്കള്‍, 16 ജൂണ്‍ 2025 (10:05 IST)

Israel vs Iran Conflict: ഇറാന്റെ മുഖ്യശത്രു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിലെ ഇസ്ലാമിക് ഭരണകൂടം ട്രംപിനെ ലക്ഷ്യംവയ്ക്കുന്നെന്നും അദ്ദേഹത്തെ കൊലപ്പെടുത്താന്‍ സജീവമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.

' അദ്ദേഹത്തെ ഇല്ലാതാക്കാനാണ് ഇറാന്‍ ആഗ്രഹിക്കുന്നത്. ട്രംപ് അവരുടെ മുഖ്യശത്രുവാണ്. അദ്ദേഹം വളരെ ഉന്നതനായ നേതാവാണ്. മറ്റുള്ളവരെ പോലെ ദുര്‍ബലമായ രീതിയില്‍ വിലപേശല്‍ നടത്തി കാര്യങ്ങള്‍ ചെയ്യുന്ന ആളല്ല,' നെതന്യാഹു പറഞ്ഞു.

അതേസമയം ഇറാനെതിരെ ശക്തമായ നിലപാടെടുത്തു മുന്നോട്ടു പോകാനാണ് യുഎസ് തീരുമാനം. ഏതെങ്കിലും തരത്തില്‍ ഇറാന്‍ യുഎസിനെതിരെ ആക്രമണം നടത്തിയാല്‍ മുന്‍പൊന്നും കാണാത്ത വിധം തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് ഇന്നലെ താക്കീത് നല്‍കിയിരുന്നു. ഇസ്രയേല്‍ ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളില്‍ യുഎസിന് ഒന്നും ചെയ്യാനില്ലെന്നും ട്രംപ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :