1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. IAS Suspension Sexual Messag

ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സർക്കാർ ജീവനക്കാരനു സസ്പെൻഷൻ

IAS
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച റവന്യൂ വകുപ്പ് ജീവനക്കാരനെ അധികാരികൾ സസ്പെൻസ് ചെയ്തു.  തിരുവനന്തപുരം റവന്യൂ ഡിവിഷൻ ഓഫീസ് ക്ലർക്ക് ആർ.പി. സന്തോഷ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തത്.
 
കഴിഞ്ഞ തിങ്കളാഴ്ച രാത്രി സന്തോഷ് കുമാർ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ ഫോണിൽ വിളിച്ചു ശല്യം ചെയ്യുകയായിരുന്നു.  ഉദ്യോഗസ്ഥ ഇത് വിലക്കിയെങ്കിലും സന്തോഷ് ഇത് തുടർന്നു. ഇതോടെ ഉദ്യോഗസ്ഥ ഫോൺ കട്ട് ചെയ്തു
 
എന്നാൽ സന്തോഷ് തുടർന്ന് ഇവർക്ക് വാട്സ് ആപ്പിലൂടെ സന്ദേശം അയയ്ക്കുകയായിരുന്നു. ഇതോടെ സഹികെട്ട ഉദ്യോഗസ്ഥ  പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി.
 
ഇവരുടെ പരാതി ലൈംഗിക പീഡന വകുപ്പ് പരിധിക്കുള്ളിൽ വരുന്നതാണെന്ന് കണ്ടെത്തുകയും അന്വേഷണ നിധേയമായി ഇയാളെ സസ് പെൻഡ് ചെയ്യുകയുമായിരുന്നു.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു