ഒരാൾക്ക് മൂന്നു വോട്ടർ ഐ.ഡി.കാർഡ് : തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവ്

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 12 മാര്‍ച്ച് 2024 (17:58 IST)
തിരുവനന്തപുരം: കോഴിക്കോട്ടെ ബേപ്പൂരിലെ ഒരാൾക്ക് മൂന്നു വോട്ടർ ഐ.ഡി കാർഡ് കണ്ടെത്തിയതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവ്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ആണ് ഇതിനു നിർദേശം നൽകിയത്.

ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കോഴിക്കോട് ജില്ലാ കലക്ടർക്കാണ് നിർദ്ദേശം നൽകിയത്. രണ്ടു ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇ.ആർ.ഒ), ഒരു ബൂത്ത് ലവൽ ഓഫീസർ (ബി.എൽ.ഒ) എന്നിവരെയാണ് സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശമുള്ളത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :