പത്തുവര്‍ഷത്തോളമായുള്ള ബന്ധം, ഒടുവില്‍ താപ്‌സി വിവാഹിതയാകുന്നു, വരന്‍ ബാഡ്മിന്റണ്‍ താരം

Mathias bo Tapsee
അഭിറാം മനോഹർ| Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (15:11 IST)
Mathias bo Tapsee
ബോളിവുഡ് താരം താപ്‌സി പന്നു വിവാഹിതയാവുന്നു. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. പത്ത് വര്‍ഷത്തിലധികം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്തമാസം രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാകും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിഖ് ക്രിസ്ത്യന്‍ ആചാരപ്രകാരമാകും വിവാഹം നടക്കുക. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാകും വിവാഹത്തിന് ക്ഷണമുണ്ടാവുക. ബാഡ്മിന്റണില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമാണ് മാതിയസ് ബോ. തപ്‌സിയാകട്ടെ തെന്നിന്ത്യയിലും ബോളിവുഡിലും കഴിവ് തെളിയിച്ച നായികയും. ഷാറൂഖ് ഖാന്റെ നായികയായി ഡങ്കി എന്ന സിനിമയിലാണ് തപ്‌സി അവസാനമായി അഭിനയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :