അനുബന്ധ വാര്‍ത്തകള്‍
- SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം
- നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല, മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിലെ പ്രതികരണം ഒറ്റവാക്കിലൊതുക്കി ഷിബു ബേബി ജോൺ
- ജനങ്ങള്‍ക്കും സതീശനുമൊപ്പമാണ്, നിലപാടില്‍ ഉറച്ച് ലീഗ്: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്
- ഹൈക്കമാൻഡിൽ 'അതിരടി'; ഇന്നും കിട്ടിയില്ല മുഖ്യമന്ത്രിയെ !
- നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങള്‍ ഗുരുതരം, എന്‍ടിഎ പിരിച്ചുവിടണം: പിണറായി വിജയന്
How to check SSLC Result 2026: എസ്.എസ്.എൽ.സി പരീക്ഷാഫലം പരിശോധിക്കേണ്ടത് എങ്ങനെ?
സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ ലളിതമായി എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്
SSLC Result: എസ്.എസ്.എൽ.സി പരീക്ഷാഫലങ്ങൾ പരിശോധിക്കാനുള്ള സൗകര്യം ഇത്തവണ നമ്മുടെ കേരളം ആപ്പ് വഴിയും ലഭ്യമാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഫോണിൽ തന്നെ സൗകര്യപ്രദമായി ഫലം പരിശോധിക്കാൻ ഇതിലൂടെ സാധിക്കും.
ആപ്പ് ഡൗൺലോഡ് ചെയ്ത് വൺ ടൈം രജിസ്‌ട്രേഷൻ ചെയ്ത് പ്രവേശിച്ച ശേഷം ' SSLC Results' ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി പരീക്ഷാഫലം പരിശോധിക്കാൻ സാധിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷമായിരിക്കും ആപ്പിലൂടെ ഫലം പരിശോധിക്കാനാവുക.
സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ ലളിതമായി എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പരീക്ഷാഫലം അറിയാൻ അനാവശ്യ തിരക്കും കാത്തിരിപ്പും ഒഴിവാക്കി, വീട്ടിലിരുന്ന് തന്നെ ഫലം പരിശോധിക്കാം.
നമ്മുടെ കേരളം ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആൻഡ്രോയിഡ്: https://play.google.com/store/apps/details?id=com.itmission.nk
iOS: https://apps.apple.com/in/app/nammude-keralam/id1595554541
ഡൗൺലോഡ് ചെയ്ത ശേഷം താഴെയുള്ള ഓപ്ഷനിൽ നിന്ന് സർവീസസ് മെനു ഉപയോഗിക്കുക, തുടർന്ന് SSLC തിരഞ്ഞെടുക്കുക.