അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 26,200 പേർക്ക് കൊവിഡ്, 125 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69
- നിപ ഭീതി ഒഴിയുന്നു; 15 പേരുടെ ഫലം കൂടി നെഗറ്റീവ്
- സംസ്ഥാനത്ത് ഇന്ന് 30,196 പേർക്ക് കൊവിഡ്, 181 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63
- സംസ്ഥാനത്ത് ഇന്ന് 25,772 പേർക്ക് കൊവിഡ്, 189 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87
- കുട്ടിക്ക് നിപ ബാധിച്ചത് റമ്പൂട്ടാനില്‍ നിന്ന് തന്നെ ! വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും കണ്ടെത്തി
പുതിയ വീടിന്റെ പാലുകാച്ചലിന്റെ തലേദിവസം വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
ആശിച്ചു പണികഴിപ്പിച്ച വീടിനുള്ളില്‍ പാലുകാച്ചലിന്റെ തലേദിവസം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ ടി.സി. 12/1016ല്‍ സജിതകുമാരി(മോളി-49) ആണ് മരിച്ചത്. ഷോക്കേറ്റാണ് മരണം. ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ച നടക്കാനിരുന്ന പാലുകാച്ചിന് മുന്‍പ് വീട് വൃത്തിയാക്കാന്‍ എത്തിയതായിരുന്നു സജിത. വീടിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. വൈദ്യുതീകരണ ജോലികള്‍ രാത്രിയും നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വയറുകള്‍ മുറികളില്‍ കിടക്കുന്നുണ്ടായിരുന്നു. തറ വൃത്തിയാക്കുന്നതിനിടയില്‍ വയറുകളില്‍നിന്ന് ഷോക്കേറ്റ് സജിതകുമാരി തെറിച്ചുവീഴുകയായിരുന്നു. ഇത് ആരും അറിഞ്ഞില്ല. ബാക്കി പണിക്കായി ജോലിക്കാരും മക്കളും എത്തുമ്പോഴാണ് സജിത വീണുകിടക്കുന്നതു കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.