അനുബന്ധ വാര്‍ത്തകള്‍
- ഞായറാഴ്ച്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിക്കും
- ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നറിയാം, കൊവിഡ് പശ്ചാത്തലത്തിൽ റിസർവ് താരങ്ങളെ ഉൾപ്പെടുത്തിയേക്കും
- കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
- സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
- കൊവിഡ് കേസുകള്‍ കുറയുന്നു: 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 31,222 കേസുകള്‍, മരണം 290
സംസ്ഥാനത്ത് ഇന്ന് 25,772 പേർക്ക് കൊവിഡ്, 189 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87
സംസ്ഥാനത്ത് ഇന്ന് 25,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607,കാസര്‍കോട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,820 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,320 പേര് രോഗമുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,18,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,85,749 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,935 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2464 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.