പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 7 ഡിസം‌ബര്‍ 2021 (20:30 IST)
തിരുവനന്തപുരം: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ കൈലിപ്പാറ സ്വദേശി പാച്ചൻ എന്ന പ്രകാശ്(23) ആണ് തിരുവല്ലം പോലീസിന്റെ പിടിയിലായത്.

തമിഴ്‌നാട്ടിലെ കലിംഗരാജപുരത്തു നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് കോളിയൂർ സ്വദേശിയായ പെൺകുട്ടിയെ ഇയാൾ കടത്തിക്കൊണ്ടുപോയത്. കഴക്കൂട്ടത്ത് നിന്ന് ബസിൽ കട്ടപ്പനയിൽ എത്തിച്ചു. തുടർന്ന് പെൺകുട്ടിയെ തമിഴ്‌നാട്ടിലെ തേനി, തിരുനെൽവേലി, നാഗർകോവിൽ എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കോവളം, വിഴിഞ്ഞം, പൂജപ്പുര, വലിയതുറ എന്നീ പോലീസ് സ്റ്റേഷനുകളിൽ പ്രകാശിനെതിരെ മോഷണം, അടിപിടി, കഞ്ചാവ് വിൽപ്പന, വധശ്രമം തുടങ്ങി പതിനാറു കേസുകൾ നിലവിലുണ്ട്. പ്രതിക്കൊപ്പം പെൺകുട്ടിയെയും പോലീസ് കണ്ടെത്തി. കോടതി നിർദ്ദേശ പ്രകാരം, കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :