അനുബന്ധ വാര്‍ത്തകള്‍
- കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 57മത്തെ ദിവസം ജിമ്മില്‍ സജീവമായി നടന്‍ ബാല
- 2000 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ട യാത്രക്കാരനെ മര്‍ദ്ദിക്കുകയും നോട്ട് വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന്
- വരുന്നു ന്യൂനമര്‍ദ്ദം; ഇനി മഴ നാളുകള്‍
- സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സഭയ്ക്ക് നാണക്കേടുണ്ടാക്കി; ഫ്രാങ്കോ മുളയ്ക്കലിനെ മാര്‍പാപ്പ നേരിട്ട് ഇടപെട്ട് പുറത്താക്കിയതെന്ന് റിപ്പോര്‍ട്ട്
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
കേരള തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാലയ്ക്ക് ജാഗ്രതാ നിര്‍ദേശം. രാത്രി 11.30 വരെ 0.5 മീറ്റര്‍ മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായല) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കുക.