അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പ്രൊപ്പഗണ്ട സിനിമകളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു, നമ്മൾ കടന്നുപോകുന്നത് നാസി ജർമനിയുടെ വഴിയിൽ : നസറുദ്ദീൻ ഷാ
- ന്യുമോണിയ നേരത്തേ കണ്ടെത്താന്‍ ഈ ലക്ഷണങ്ങളെ കുറിച്ച് അറിയണം
- നാളെയും മഴ: സംസ്ഥാനത്ത് നാളെ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഒരു മാറ്റവും ഇല്ല,ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി വീണ്ടും പ്രിയ വാര്യര്‍, സോഷ്യല്‍ മീഡിയയില്‍ ഫിറ്റ്
2000 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ട യാത്രക്കാരനെ മര്‍ദ്ദിക്കുകയും നോട്ട് വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന്
2000 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ട യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന്. മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരന് എം അനീഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ചെട്ടികുളങ്ങര സ്വദേശി രാധാകൃഷ്ണന് നായരെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്. പിന്നാലെ രാധാകൃഷ്ണന് നായര്‍ കെഎസ്ആര്‍ടിസി എംഡിക്ക് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതിയാണ് സംഭവം നടന്നത്.
മാവേലിക്കര കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ആണ് സംഭവം. മര്‍ദ്ദിച്ചതിന് പുറമേ രാധാകൃഷ്ണന് നായരുടെ കൈവശമുണ്ടായിരുന്ന 2000 രൂപ നോട്ട് പ്രതി വലിച്ചു കീറുകയും ചെയ്തു. രാധാകൃഷ്ണന്റെ കൈക്ക് പൊട്ടലേറ്റിട്ടുണ്ട്.