1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. heavy rain yellow alert

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാളെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് നാളെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം , കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ ജില്ലകൡാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
 
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴലഭിക്കാം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
അടുത്ത ലേഖനം
തമിഴ്‌നാട്ടിൽ ഇന്ന് പുതുതായി 1515 കൊവിഡ് കേസുകൾ, രോഗബാധിതരുടെ എണ്ണം 48,000 കടന്നു