മലപ്പുറംജില്ലയില്‍ ചികിത്സയിലായിരുന്ന പത്തുപേര്‍ കൊവിഡ് മുക്തരായി

മലപ്പുറം| ശ്രീനു എസ്| Last Updated: ചൊവ്വ, 16 ജൂണ്‍ 2020 (15:47 IST)
ജില്ലയില്‍ ചികിത്സയിലായിരുന്ന പത്തുപേര്‍ കൊവിഡ് മുക്തരായി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന 10 പേരാണ് രോഗമുക്തരായത്. കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 202 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ഇതില്‍ ആറ് പാലക്കാട് സ്വദേശികളും മൂന്ന് തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഓരോ ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 289 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,328 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,141 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :