അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 1298 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 1017 പേർക്ക് സമ്പർക്കം വഴി രോഗം
- സാമൂഹിക അകലം പാലിച്ചുകൊണ്ട് കടകള്‍ തുറക്കാം: പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
- കോവിഡ് വ്യാപനം: അഞ്ചുതെങ്ങില്‍ 443 പരിശോധനകളില്‍ 104പേര്‍ക്കും രോഗം
- കേരളം ഉള്‍പ്പെടെ ആറുസംസ്ഥാനങ്ങള്‍ക്ക് പ്രളയമുന്നറിയിപ്പുമായി കേന്ദ്രം
- ദേശീയ വിദ്യാഭ്യാസ നയം 2020 :പഠനം നടത്താന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആറ് അംഗ സമിതി രൂപീകരിച്ചു
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ആയിരത്തിലധികം പേര്‍ക്ക്; സംസ്ഥാനം ഭീതിയില്‍
സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗബാധിതരായിരുന്ന 800പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 33 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.