1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain prediction in kerala

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം, തിങ്കളാഴ്ച സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Kerala
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. അടുത്ത  48 മണിക്കൂറിൽ പടിഞ്ഞാറു - തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു  ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
ഇതിന്റെ ഫലമായി തെക്കൻ കേരളത്തിൽ ഡിസംബർ 26 നു ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 
About Writer
അഭിറാം മനോഹർ