അനുബന്ധ വാര്‍ത്തകള്‍
- ഉപയോഗശൂന്യമായ തോക്കുകള്‍ കൊണ്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം 'ശൗര്യ' സംസ്ഥാന പോലീസ് മേധാവി ഇന്ന് ഉദ്ഘാടനം ചെയ്യും
- തോക്കുകളുമായി നായാട്ടുകാർ പിടിയിൽ
- ബാലികയെ പീഡിപ്പിച്ച ശേഷം മുങ്ങിനടന്ന പ്രതി 2 വര്‍ഷത്തിന് ശേഷം പിടിയില്‍
- ഫൈസൽ ഫരിദ് മലയാള സിനിമകൾക്ക് പണം മുടക്കിയെന്ന് സൂചന, അന്വേഷണം സിനിമ മേഖലയിലേയ്ക്കും
- തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രതിസന്ധിയിൽ: ഡോക്ടർമാർ ഉൾപ്പെടെ 17 പേർക്ക് കൊവിഡ്
പീഡനക്കേസ് പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും അതേ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പൊലീസ് പിടിയിലായി. അടിമാലി പണിക്കൻകുടി എലുകണ്ടം കുത്തുകല്ലുങ്കൽ സ്വദേശി വിമൽ എന്ന ഇരുപത്തിരണ്ടുകാരനാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ വർഷം ഇയാൾ ഇതേ പെൺകുട്ടിയെ തന്നെ പീഡിപ്പിച്ചതിന്റെ പേരിൽ പോക്സോ നിയമ പ്രകാരം അറസ്റ്റിലായിരുന്നു. പിന്നീട് റിമാൻഡിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തു. പിന്നീട് ഇക്കഴിഞ്ഞ ഞായറാഴ്ച ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
തുടർന്ന് എസ്ഐ എം വി സ്‌കറിയയുടെ നേതൃത്വത്തിലുള്ള പൊലീസ് ഇയാളെ മുള്ളിരിക്കുടിയിൽ നിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം നൽകി.