1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

കടന്നല്‍ ആക്രമണം: ഒരു മരണം, റിട്ട. എസ് ഐക്ക് പരുക്ക്

Trivandrum
കടന്നല്‍ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിക്കുകയും റിട്ടേഡ് എസ് ഐക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കന്യാകുളങ്ങര കൊച്ചാലുംമൂട് ഷമീനാ മന്‍സിലില്‍ അബ്ദുല്‍ വാഹിദ്(71) ആണ് മരിച്ചത്. പുരയിടത്തില്‍ കൃഷി ചെയ്തുകൊണ്ടിരിക്കെയാണ് കടന്നലുകള്‍ കൂട്ടത്തോടെ എത്തി ആക്രമിച്ചത്. തൊട്ടടുത്ത പുരയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന റിട്ടേഡ് എസ് ഐ അബ്ദുല്‍ ഖരിമിനെയും കടന്നലുകള്‍ ആക്രമിച്ചു. 
 
ഉടന്‍തന്നെ ഇരുവരെയും കന്യാകുളങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അബ്ദുല്‍ വാഹിദിനെ വെഞ്ഞാറാമുട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പീഡനക്കേസ് പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി