1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala News

സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

Heavy Rain
സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. ഇതില്‍ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 
 
മറ്റുജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ചു. അംഗണവാടികള്‍ക്കും അവധിയാണ്. അതേസമയം കോളേജുകള്‍ക്ക് അവധി ബാധകമല്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കനത്ത മഴ: കാസര്‍ഗോഡ് ഇന്ന് സ്‌കൂളുകള്‍ക്ക് അവധി