ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദം രൂപപ്പെട്ടു; മാര്‍ച്ച് അഞ്ചുമുതല്‍ ഏഴുവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (16:28 IST)
ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദം രൂപപ്പെട്ടു. മാര്‍ച്ച് അഞ്ചുമുതല്‍ ഏഴുവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയുള്ളത്. മലയോരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ന്യൂനമര്‍ദ്ദം ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. മാര്‍ച്ച് 2,3 തിയതികളില്‍ തെക്കന്‍ തമിഴ്‌നാട് തീരപ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :