Last Modified വെള്ളി, 19 ജൂലൈ 2019 (15:14 IST)
പ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയും എല്ലാം ഭീതിജനകമായ കഴ്ച ഇപ്പോഴും മലയാളിയുടെ കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല. ഉരുൾപ്പൊട്ടലിലും മണ്ണൊഴുക്കിലും ആയുസിന്റെ സമ്പാദ്യങ്ങൾ തകർന്നടിയുന്നത് നിസഹായതയോടെ നോക്കി നിന്നവർ നിരവധി ആയിരുന്നു കേരളത്തിൽ പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ അത് തിരിച്ചടിക്കുന്നത് അതിക്രൂരമായി ആയിരിക്കും എന്ന് നമ്മൾ തിരിച്ചറിഞ്ഞതാണ് പക്ഷേ അതൊന്നും അറിഞ്ഞ മട്ടില്ലാതെയാണ് ക്വാറികൾ ഉൾപ്പടെ പ്രാവർത്തിക്കുന്നത്.
സംസ്ഥാനത്ത് ഇന്നലെയോടെ വീണ്ടും
മഴ ശക്തമായിരിക്കുകയാണ് വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് മൂന്ന് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കൻ ജില്ലകളിൽ മഴ ശക്തമാണ്. ഈ സാഹചര്യത്തിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ഛ ജില്ലകളിലെ ക്വാറികളും ഖനന പ്രവർത്തനങ്ങളും നിർത്തി വക്കാൻ തീരുമാനിച്ചു.
ഇത്തരത്തിൽ മഴ മുന്നിലെത്തുമ്പോൾ മാത്രം ക്വാറികളും ഖനനവും നിർത്തിവച്ചതുകൊണ്ട് എന്ത് പ്രയോജനം. സംസ്ഥാനത്ത് നിരവധി അനധികൃത ക്വാറികൾ ഇപ്പോഴും സജീവമയി പ്രവർത്തിക്കുന്നു. മൂന്നാറിൽ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പടെ അനധികൃത റിസോർട്ട് നിർമ്മാണം പുരോഗമിക്കുകയാണ് പ്രളയത്തെ മുന്നറിയിപ്പായി സ്വീകരിക്കുന്നില്ല എന്നതാണ് ഇതിൽനിന്നും വ്യക്തമാകുന്നത്.
അനധികൃത ഖനനവും നിർമ്മാണങ്ങളുമാണ് മിക്ക ഇടങ്ങളിലും ഉരുൾപൊട്ടലിന്റെ വ്യാപ്‌തിയും അപകടവും വർധിപ്പിച്ചത് എന്ന് കഴിഞ്ഞ പ്രളയത്തിന് ശേഷമുള്ള പഠനങ്ങളിൽനിന്നും വ്യക്തമായിട്ടും ഇത് തിരുത്താൻ ആളുകൾ തയ്യാറാകുന്നില്ല. വലിയ ദുരന്തങ്ങളിലേക്കാവും ഇത് ചെന്നെത്തുക പ്രവചനങ്ങൾക്ക് അതീമമായ രീതിയിലായിരിക്കും പ്രകൃതി തിരിച്ചടിക്കുക.