ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം നൽകി ജയസൂര്യ

Last Modified ബുധന്‍, 14 ഓഗസ്റ്റ് 2019 (11:45 IST)
ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങി മരണപ്പെട്ട ലിനുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകി നടൻ ജയസൂര്യ. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി.

ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു.

നേരത്തേ നടൻ മമ്മൂട്ടിയും ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയും എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും പറഞ്ഞത് വാർത്തയായിരുന്നു.

ളയകാലത്തെ കണ്ണീരോർമായി മാറിയ ലിനുവിന്, അന്യന്റെ ജീവന് വേണ്ടി സ്വജീവൻ വെറ്റിഞ്ഞ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ നേർന്ന് നേരത്തേ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :