തിരുവോണത്തിന് മഴ കനക്കും: 5 ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (14:18 IST)
സംസ്ഥാനത്തെ ഓണാഘോഷങ്ങൾ മഴയിൽ മുങ്ങാൻ സാധ്യത. ഓണദിവസങ്ങളിൽ സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി വകുപ്പാണ് പ്രവചിച്ചത്.

ഇതിനെ തുടർന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം,ഇടുക്കി,മലപ്പുറം ജില്ലകളിലാണ് തിരുവോണദിനമായ ശനിയാഴ്ച്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം,കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ ഞായറാഴ്‌ച്ചയും യെല്ലോ അലർട്ട് തുടരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :