1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain expected in kerala

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളം
സംസ്ഥാനത്ത് ഈ ആഴ്‌ച്ച കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ഇടുക്കി, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
 
നാളെ മുതൽ 14 വരെ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനെ തുടർന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കേരള,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന‌ത്തിന് തടസമില്ല.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
നെടുമുടിവേണു അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച നടന്‍: മുഖ്യമന്ത്രി