അനുബന്ധ വാര്‍ത്തകള്‍
- Kerala Weather Live Updates, July 15: ഇരട്ട ന്യൂനമര്‍ദ്ദം, വടക്കോട്ട് മഴ തന്നെ; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്
- Kerala Rain Alert: ഇരട്ട ന്യൂനമർദ്ദം, സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച്, യെല്ലോ അലർട്ടുകൾ അറിയാം
- Kerala Weather Live Updates, July 14: ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു
- Rain Alert: കാലവർഷം വീണ്ടും ശക്തം; ബുധനാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- Updated Weather Alert, July 12: യെല്ലോ അലര്‍ട്ട് 11 ജില്ലകളില്‍
Kerala Rain: സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ദിവസം ശക്തമായ മഴ, കാസർകോട് നദികളിൽ ജലനിരപ്പുയരുന്നു
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജസ്ഥാന് മുകളിലെ ശക്തി കൂടിയ ന്യുനമര്‍ദ്ദം തീവ്രന്യൂനമര്ദ്ദമായതിന് പുറമെ ജാര്‍ഖണ്ഡ്ന് മുകളിലെ തീവ്ര ന്യുനമര്‍ദ്ദം ശക്തി കൂടിയ ന്യുമര്‍ദ്ദമായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച 2 ജില്ലകളിലും ബുധനാഴ്ച 5 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിവിധ ജില്ലകളിലേക്കുള്ള അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
.
ഓറഞ്ച് അലര്‍ട്ട്
15/07/2025: കണ്ണൂര്‍, കാസറഗോഡ്
16/07/2025: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസറഗോഡ്
17/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
18/07/2025: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
19/07/2025: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മഞ്ഞ അലര്‍ട്ട്
15/07/2025: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
16/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
17/07/2025: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
18/07/2025: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം
19/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് കാസര്‍ഗോഡ്: ഉപ്പള (ഉപ്പള സ്റ്റേഷന്), മൊഗ്രാല്‍ (മധുര് സ്റ്റേഷന്) നദികളില്‍ സംസ്ഥാന ജലസേചന വകുപ്പ് മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഒരു കാരണവശാലും നദികളില്‍ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.