1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Live Updates July 14

Kerala Weather Live Updates, July 14: ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു

കേരളത്തില്‍ ഇടവിട്ടുള്ള മഴ / കാറ്റ് അടുത്ത രണ്ട് ദിവസങ്ങളിലും തീവ്രത കൂടിയും കുറഞ്ഞും തുടരും

Heavy Rain
Kerala Weather Live Updates, July 14: സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്ക്കു ശേഷം കാലവര്‍ഷം വീണ്ടും സജീവമാകുന്നു. നിലവിലെ ചക്രവാതചുഴി ബംഗാള്‍ ഉള്‍ക്കടല്‍, പശ്ചിമ ബംഗാള്‍, ഒഡിഷയ്ക്കു മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.
 
കേരളത്തില്‍ ഇടവിട്ടുള്ള മഴ / കാറ്റ് അടുത്ത രണ്ട് ദിവസങ്ങളിലും തീവ്രത കൂടിയും കുറഞ്ഞും തുടരും. ജൂലൈ 17 ഓടെ മഴയുടെ തീവ്രത കൂടാന്‍ സാധ്യതയുണ്ട്. 
 
ഇന്ന് കണ്ണൂരും കാസര്‍ഗോഡും യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 
 
കേരള - ലക്ഷദ്വീപ് തീരങ്ങളിലും കര്‍ണാടക തീരത്തും ജൂലൈ 17 വരെ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
അടുത്ത ലേഖനം
സെപ്റ്റംബറോടെ എടിഎമ്മുകളില്‍ നിന്ന് 500ന്റെ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? സത്യം ഇതാണ്