1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Weather Alert July 12 Rain

Updated Weather Alert, July 12: യെല്ലോ അലര്‍ട്ട് 11 ജില്ലകളില്‍

നാളെ ജൂലൈ 13 നു തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala Holiday, Rain Holiday, Rain Holiday Kerala June 16, Holiday for Schools, Kerala Weather, കേരളത്തില്‍ അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി, മഴ അവധി, കേരളത്തിലെ വിവിധ ജില്ലകളില്‍ അവധി
Updated Weather Alert, July 12: സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. 
 
നാളെ ജൂലൈ 13 നു തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് യെല്ലോ അലര്‍ട്ടുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 
 
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (12/07/2025) മുതല്‍ 16/07/2025 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
കേരള തീരത്ത് ഇന്നും (12/07/2025), 14.07.2025 മുതല്‍ 16.07.2025 വരെയും കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ 14.07.2025 മുതല്‍ 16.07.2025 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇനി നാലുദിവസം മാത്രം; നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രിക്ക് കത്തെഴുതി കെസി വേണുഗോപാല്‍