എംഡിഎംഎയും എക്സ്റ്റസി ഗുളികകളുമായി കൊച്ചിയില്‍ യുവതിയടക്കം നാല് പേര്‍ പിടിയില്‍

കൊച്ചി നഗരത്തില്‍ സംശയമുള്ള ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ഡാന്‍സാഫ് സംഘം രഹസ്യപരിശോധന നടത്തിയപ്പോഴാണ് ഇവര്‍ കുടുങ്ങിയത്

MDMA, Kochi, Arrest, MDMA case Kochi Arrest
Renuka Venu| Last Modified ചൊവ്വ, 15 ജൂലൈ 2025 (14:25 IST)
Case - Arrest

കൊച്ചിയില്‍ വീണ്ടും ലഹരിവേട്ട. രാസലഹരിയുമായി കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതിയും മൂന്ന് യുവാക്കളും പിടിയിലായി.

കൊച്ചി നഗരത്തില്‍ സംശയമുള്ള ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ഡാന്‍സാഫ് സംഘം രഹസ്യപരിശോധന നടത്തിയപ്പോഴാണ് ഇവര്‍ കുടുങ്ങിയത്. മലപ്പുറം സ്വദേശി ഫിജാസ് മുഹമ്മദ്, പെരിന്തല്‍മണ്ണ സ്വദേശി ഷാമില്‍, കോഴിക്കോട് സ്വദേശികളായ സി.പി.അബു ഷാമില്‍, ദിയ എസ്.കെ എന്നിവരെയാണ് ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്.

വൈറ്റിലയ്ക്കും കടവന്ത്രയ്ക്കും ഇടയിലുള്ള എളംകുളം മെട്രോ സ്റ്റേഷനു സമീപം ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്ന് 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എക്സ്റ്റസി പില്‍സ്, രണ്ട് ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.

സംഘത്തിലെ ഒരാള്‍ വിദ്യാഭ്യാസ ആവശ്യത്തിനായി കൊച്ചിയില്‍ എത്തിയതാണ്. സംഘത്തിലെ മറ്റുള്ളവര്‍ പിന്നീട് എത്തിയതാണ്.

ലഹരിക്കെതിരെയുള്ള പരിശോധനകള്‍ ശക്തമായി തുടരുമെന്ന് ഡാന്‍സാഫ് സംഘം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :