വടക്കൻ ജില്ലകളിൽ നാളെ കൂടി ശക്തമായ മഴ, അഞ്ചിടങ്ങളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ നാളെക്കൂടി കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.
മറ്റന്നാൾ മുതൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകളില്ല. ഇന്ന് എറണാകുളം മുതൽ കാസർകോട് വരെ 9 ജില്ലകളിൽ കനത്തമഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നത്.