അനുബന്ധ വാര്‍ത്തകള്‍
- മധ്യ-വടക്കന്‍ കേരളത്തില്‍ മഴ തുടരും; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
- ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം; 27വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
- വടക്കന്‍ ജില്ലകളില്‍ ജാഗ്രത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, പുതുക്കിയ മുന്നറിയിപ്പ്
- ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; കേരളത്തില്‍ മഴ തുടരും
- എന്താണ് എന്‍സെഫലൈറ്റിസ് എന്നറിയാമോ?
നോയിഡയിൽ ഹിൽഡോൺ നദി കരകവിഞ്ഞു, 350 ഒല ടാക്സി കാറുകൾ വെള്ളത്തിൽ മുങ്ങി
അതിശക്തമായ മഴയില്‍ നോയിഡയിലെ ഹില്‍ഡോണ്‍ നദി കരകവിഞ്ഞതൊടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഗ്രേറ്റര്‍ നോയിഡയില്‍ 350ഓളം വരുന്ന ഓണ്‍ലൈന്‍ ഒല ടാക്‌സി കാറുകള്‍ വെള്ളത്തില്‍ മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താവിതരണ ഏജന്‍സിയായ എ എന്‍ഐ പുറത്തുവിട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി കിടക്കുകയാണ്.
മഴയുടെ പശ്ചാത്തലത്തില്‍ നോയിഡ,ഗ്രേറ്റര്‍ നോയിഡയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. നദി കരകയറിയതൊടെ നിരവധി പേരെ ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറ്റിതാമസിപ്പിച്ചിരിക്കുകയാണ്. അതേസമയം ഞായറാഴ്ച ഗാസിയാബാദില്‍ കാണാതായ 2 കുട്ടികളുടെ മൃതദേഹം തിങ്കളാഴ്ച ഹിന്‍ഡോണ്‍ നദിയില്‍ നിന്നും കണ്ടെടുത്തു. വ്യാപകമായ തെരെച്ചിലിനൊടുവിലാണ് എന്‍ഡിആര്‍എഫ് സംഘം മൃതദേഹങ്ങള്‍ കണ്ടെടുത്തത്.