ഓഗസ്റ്റിൽ കേരളത്തിൽ 10 ദിവസം ബാങ്ക് അവധി

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ജൂലൈ 2023 (15:28 IST)
റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകല്‍ പ്രകാരം ഓഗസ്റ്റില്‍ രാജ്യത്ത് 14 ദിവസം ബാങ്കുകള്‍ക്ക് അവധി. ഇതില്‍ 10 ദിവസം കേരളത്തില്‍ അവധിയാണ്. അതിനാല്‍ തന്നെ ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ അവധിദിനങ്ങള്‍ കൂടി കണക്കിലെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതാകും സൗകര്യപ്രദമാവുക. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യുപിഐ ഇടപാടുകള്‍ക്ക് തടസമുണ്ടാവില്ല.

നാല് ഞായറാഴ്ചകളും 2 ശനികളും ഉള്‍പ്പടെ 10 ദിവസമാണ് കേരളത്തില്‍ അവധി ദിനങ്ങളായുള്ളത്. ശനിയും ഞായറും കൂടാതെ ഓഗസ്റ്റ് 15, ഓഗസ്റ്റ് 28,(ഒന്നാം ഓണം),ഓഗസ്റ്റ് 29(തിരുവോണം), ഓഗസ്റ്റ് 31(ശ്രീനാരായണഗുരു ജയന്തി എന്നീ ദിവസങ്ങളിലാണ് അവധിയുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :