അങ്ങനെ ചാറ്റ് ജിപിടി ആൻഡ്രോയ്ഡിലുമെത്തി, ഇനി എല്ലാ സ്മാർട്ട്ഫോണിലും ഉപയോഗിക്കാം

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ജൂലൈ 2023 (17:30 IST)
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചാറ്റ് ജിപിടി ആന്‍ഡ്രോയ്ഡ് ആപ്പ് പുറത്തിറങ്ങി. എല്ലാ ഫോണുകളിലും ഇതോടെ ചാറ്റ് ജിപിടി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മെയ് മാസം മുതല്‍ ഐ ഫോണിലും ഡെസ്‌ക്ടോപ്പിലും ചാറ്റ് ജിപിടി ലഭ്യമായിരുന്നു.

നിര്‍മിതബുദ്ധിയുടെ സഹായത്തോടെ നമ്മുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന സംവിധാനമാണ് ചാറ്റ് ജിപിടി. ഓപ്പണ്‍ എ ഐ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായിരുന്നു ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് നേരത്തെ പ്രീ ഓര്‍ഡര്‍ സൗകര്യം ഓപ്പണ്‍ എ ഐ നല്‍കിയിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ തനിയെ ആപ്പ് ഇന്‍സ്റ്റാള്‍ ആകും. അല്ലാത്തവൃക്ക് ഗൂഗിള്‍ ആപ്പ് സ്‌റ്റോറില്‍ കയറി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :