1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain alert

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Heavy Rain
സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം നിവാര്‍ ചുഴലിക്കാറ്റിനുപിന്നാലെ തമിഴ് നാട്ടില്‍ വീണ്ടു ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടതാണ് കാരണം.
 
അതേസമയം തമിഴ് നാട്ടില്‍ മഴ കനത്തുപെയ്യുകയാണ്. കാഞ്ചിപുരത്ത് നദികള്‍ കരകവിഞ്ഞു. ഇതേത്തുടര്‍ന്ന് നാല്‍പതോളം ഗ്രാമങ്ങളില്‍ നിന്ന് ആളെ ഒഴിപ്പിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഗ്രാവിറ്റാസ് അടുത്ത വർഷം ആദ്യം വിപണിയിലേയ്ക്ക്