വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 17 നവംബര്‍ 2020 (07:55 IST)
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രാഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി മലപ്പുറം, വയനാട് കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത എന്നും ജാഗ്രത പാലിയ്ക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു. അടുത്ത ദിവസങ്ങളിലും
മഴ ശക്തമായി തുടർന്നേയ്ക്കും
ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്തുമണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര പ്രദേശങ്ങളിൽ മിന്നൽ കൂടുതൽ രൂക്ഷമാകും എന്നതിനാൽ കൂടുതൽ ജാഗ്രത പാലിയ്ക്കണം. ഉച്ചയ്ക്ക് രണ്ടുമണി മുതൽ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്ഥലങ്ങളിലും ടെറസിലും കുട്ടികൾ കളിയ്ക്കുന്നത് ഒഴിവാക്കണം. കേരളാ തീരത്ത് മീൻപിടത്തത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.