അനുബന്ധ വാര്‍ത്തകള്‍
- അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
- അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണം, ഹൈക്കോടതിയിൽ ഹർജിയുമായി സാബു എം ജേക്കബ്
- സിദ്ധിഖ് കൊല്ലപ്പെടുമ്പോള്‍ താന്‍ മുറിയിലുണ്ടായിരുന്നതായി പ്രതി ഫര്‍ഹാന
- നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
- രാത്രി ശക്തമായ മഴയ്ക്ക് സാധ്യത; ഈ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക
കേരളത്തില്‍ ഇത്തവണ മഴ പ്രവചനാതീതമാകുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ഇത്തവണ പ്രവചനാതീതമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് മുന്‍കൂട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്കി.
ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യ ആഴ്ചയില്‍ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാ കലക്ടര്‍മാരുടെയോ നേതൃത്വത്തില്‍ യോഗം ചേരണം. അതില്‍ ഓരോ പ്രവര്‍ത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.