1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Alert in Kerala

രാത്രി ശക്തമായ മഴയ്ക്ക് സാധ്യത; ഈ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക

Heavy Rain Alert in Kerala
ഇന്ന് രാത്രി കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ മലയോര മേഖലകളില്‍ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും. മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കുക. രാത്രി സമയങ്ങളില്‍ മലയോര മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കുക. 
 
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. അതേസമയം കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിച്ചു. അടുത്ത ആഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു