അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 മെയ് 2023 (17:47 IST)
അരിക്കൊമ്പന് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ട്വന്റി20 ചീഫ് കോ ഓഡിനേറ്റര്‍ സാബു എം ജേക്കബ്. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
കേന്ദ്രസര്‍ക്കാരിനൊപ്പം കേരളം,തമിഴ്‌നാട് സര്‍ക്കാരുകളെയും കക്ഷി ചേര്‍ത്താണ് ഹര്‍ജി. ഇതാദ്യമായാണ് അരിക്കൊമ്പന്റെ ആരോഗ്യസംരക്ഷണം തേടി ഒരു ഹര്‍ജി ഹൈക്കോടതിയില്‍ എത്തുന്നത്. അരിക്കൊമ്പനെ കുങ്കിയാനയാക്കുന്നതിനെതിരെയും കൂട്ടിലടക്കുന്നതിനെതിരെയുമാണ് ഇതിന് മുന്‍പ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നത്. നിലവില്‍ തമിഴ്‌നാടിന്റെ വനപ്രദേശത്താണ് അരിക്കൊമ്പനുള്ളത്. അതിനാല്‍ തന്നെ അരിക്കൊമ്പനെ പിടികൂടുകയാണെങ്കില്‍ ആനയെ കേരളത്തിന് കൈമാറണമെന്നും തുടര്‍ന്ന് കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.