അനുബന്ധ വാര്‍ത്തകള്‍
- രാത്രി ശക്തമായ മഴയ്ക്ക് സാധ്യത; ഈ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക
- അരിമ്പൂര്‍ പരയ്ക്കാട് ക്ഷേത്രക്കുളത്തില്‍ 13 കാരന് മുങ്ങിമരിച്ചു
- മൂലമറ്റത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങി മരിച്ചു
- വൈദ്യുതബിൽ ഇനി കുതിക്കും, മാസംതോറും സർചാർജിന് അനുമതി
- സാധാരണക്കാര്‍ക്ക് ഇരുട്ടടി: സംസ്ഥാനത്തെ വൈദ്യുതി സര് ചാര്‍ജ് പിരിവ് മാസംതോറുമാക്കുന്നു
നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
കരള്‍ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടന് ഹരീഷ് പേങ്ങന് അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെറിയ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കരള്‍ സംബന്ധമായ അസുഖമാണെന്ന് തിരിച്ചറിഞ്ഞത്.
കരള്‍ ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായി വന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നീണ്ടുപോകുകയായിരുന്നു. അടിയന്തരമായി കരള്‍ മാറ്റിവയ്ക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മന്, ജയ ജയ ജയ ഹേ, പ്രിയന് ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ഇദ്ദേഹം.