അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: പാലക്കാട് ഓറഞ്ച് അലര്‍ട്ട്, തൃശൂരും കൊല്ലത്തും യെല്ലോ അലര്‍ട്ട്
- മൂന്ന് വട്ടം കണ്ടു, ബിജെപിയിൽ ചേരാൻ ഇ പി തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ
- ഭീഷണിയായി കള്ളക്കടല്‍ പ്രതിഭാസം; ബീച്ചിലേക്കു പോകുന്ന വിനോദ സഞ്ചാരികള്‍ സൂക്ഷിക്കുക !
- Kerala Weather: ഇനിയും എത്ര ഉരുകണം ! സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു, മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത
- Heat Wave: പാലക്കാട് മാത്രമല്ല, ഉഷ്ണതരംഗം മറ്റ് രണ്ട് ജില്ലകളിലും, സുരക്ഷിതരായി ഇരിക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി
ഉഷ്ണതരംഗ സാധ്യത: മെയ് 15വരെ തൊഴില്‍ സമയക്രമീകരണം, ലംഘിച്ചാല്‍ കടുത്ത നടപടി
സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതല്‍ വെകിട്ട് മൂന്ന് വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവന്‍ തൊഴിലിടങ്ങളിലും കര്‍ശന പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലേബര്‍ കമ്മിഷണര്‍ അര്ജുന് പാണ്ഡ്യന് മന്ത്രി നിര്‍ദ്ദേശം നല്കി.
സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ ഏപ്രില്‍ 30 വരെ രാവിലെ 7:00 മുതല്‍ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. അത് മെയ് 15 വരെ നീട്ടും. പകല്‍ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കണ്‍സ്ട്രക്ഷന്‍, റോഡ് നിര്‍മാണ മേഖലകളില്‍ കര്‍ശന പരിശോധന ഉറപ്പാക്കും. സമുദ്രനിരപ്പില്‍ നി്ന്ന 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഉത്തരവില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.