അനുബന്ധ വാര്‍ത്തകള്‍
- ചരിത്രമെഴുതാന്‍ പിണറായി സര്‍ക്കാര്‍; സംസ്ഥാനത്ത് ഇന്ന് പട്ടയമേള, 31499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളാകും
- സമയക്രമം പാലിക്കാത്ത ബസുകൾക്കെതിരെ കേസ്
- വിവരാവകാശ കമ്മീഷൻ ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥന് പിഴയും സ്ഥലമാറ്റവും
- Gold Price: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു
- സംസ്ഥാനത്ത് ജ്വല്ലറികളിലും ആഭരണ നിര്‍മ്മാണ യൂണിറ്റുകളിലും മിന്നല്‍ പരിശോധന; 119 സ്ഥാപനങ്ങളില്‍ 159 ജീവനക്കാര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ല
ഇന്നും കനത്ത ചൂട് അനുഭവപ്പെടും; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് അനുഭവപ്പെടും. എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 3 °C കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. പകല്‍ 11 മാ മുതല്‍ 3 ുാ വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.