സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (17:01 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 46,080 രൂപയും ഗ്രാമിന് 5,760 രൂപയുമായി. നാല് ദിവസം ഉയര്‍ന്നുനിന്ന സ്വര്‍ണവില കഴിഞ്ഞദിവസം കുറഞ്ഞിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് ദൃശ്യമായത്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. ഒരു പവന്‍ വെള്ളിയുടെ വില 616 രൂപയുമാണ്.