വിവരാവകാശ കമ്മീഷൻ ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥന് പിഴയും സ്ഥലമാറ്റവും

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (17:47 IST)
തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവ് ലംഘിച്ച സർക്കാർ ഉദ്യോഗസ്ഥന് പിഴയും സ്ഥലമാറ്റവും. ജല അതോറിറ്റി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഇഞ്ചിനീയർ
എസ്.ബൈജുവിനെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്.

ആറ്റിങ്ങലിൽ നിന്ന് ബൈജുവിനെ വായനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്. ഇതിനൊപ്പം 25000 രൂപ പിഴയും വിധിച്ചു. പിഴ തുക ഈ മാസം 28 നാകം കമ്മീഷനിൽ സമർപ്പിക്കാനാണ് നിർദ്ദേശം.

കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് നന്നാക്കാനായി റോഡ് വെട്ടിക്കുഴിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വർക്കല മര്ത്തിക്കുന്നു പാറവിലയിൽ ലാലമ്മ കഴിഞ്ഞ വര്ഷം ജനുവരിയിൽ പരാതി സമർപ്പിച്ചിരുന്നു. എന്നാൽ ഇത് അവഗണിക്കുകയായിരുന്നു എൻജിനീയർ. ലാലമ്മ പത്ത് രൂപാ ഫീസടച് നാവായിക്കുളം പഞ്ചായത്തിലാണ് അപേക്ഷ നൽകിയത്. എന്നാൽ ഇത് വർക്കല ജലവിതരണ ഓഫീസാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനാൽ അപേക്ഷ അവിടേക്ക് അയച്ചു.

ഇത്തരം അപേക്ഷകൾക്ക് ഉടനടി മറുപടി നൽകണം എന്നാണു ആർ.ടി.ഐ നിയമം. പക്ഷെ അവിടെ വിവരാവകാശ ഓഫീസറായിരുന്ന ബൈജു ആ അപേക്ഷ സ്വീകരിക്കാതെ മടക്കുകയും പകരം തന്റെ ഓഫീസിൽ വേറെ ഫീസടച് അപേക്ഷിക്കണമെന്നും നിർദ്ദേശിച്ചു. തുടർന്ന് ലാലമ്മ ഇത് ചോദ്യം ചെയ്തു പരാതി സമർപ്പിച്ചു. അപേക്ഷാ ഫീസ് വാങ്ങരുതെന്ന് കമ്മീഷൻ നിർദ്ദേശിച്ചെങ്കിലും ബൈജു ഇത് ചെവിക്കൊണ്ടില്ല. ഹിയറിംഗിൽ പങ്കെടുത്തുമില്ല. തുടർന്ന് സമൻസ് അയച്ചതാണ് ബൈജുവിനെ വരുത്തി വിസ്തരിച്ചത്. തുടർന്നാണ് കമ്മീഷണർ എ.അബ്ദുൽ ഹക്കീം ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :