സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (11:06 IST)
സംസ്ഥാനത്ത് ജ്വല്ലറികളിലും ആഭരണ നിര്‍മ്മാണ യൂണിറ്റുകളിലും തൊഴില്‍വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് നിരവധി തൊഴില്‍ നിയമലംഘനങ്ങള്‍
കണ്ടെത്തി. കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍
എസ്റ്റാബ്ലിഷ് മെന്റ് നിയമം,മിനിമം വേതന നിയമം,പെയ്‌മെന്റ് ഓഫ് വേജസ്ആക്ട്, മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട്,
നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ് നിയമം, ഇരിപ്പിടാവകാശം, ബാലവേല എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്
നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. സംസ്ഥാന വ്യാപകമായി 119 സ്ഥാപനങ്ങള്‍ നടന്ന പരിശോധനയില്‍ 159 ജീവനക്കാര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്നും കണ്ടെത്തി.
തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന സമയപരിധി ക്കുള്ളില്‍ നിയമലംഘനങ്ങള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും അല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ലേബര്‍ കമ്മീഷണര്‍ ഡോ. കെ വാസുകി
അറിയിച്ചു.
മൂന്ന് റീജണല്‍ ലേബര്‍ കമ്മീഷണര്‍ മാരുടെയും, 14 ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെയും
101 അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.