അനുബന്ധ വാര്‍ത്തകള്‍
- ദേവസ്വം ബോര്‍ഡിലെ ജാതി വിവേചനം; പട്ടികജാതിക്കാരനായ പൂജാരി രാജിവച്ചു
- സാഹിത്യ അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് സച്ചിദാനന്ദനെ പുറത്താക്കാത്തതില്‍ ഇരട്ട നീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാര്‍
- മണലൂരില്‍ 'സൂപ്പര്‍ ക്ലാഷ്'; രവീന്ദ്രനാഥ് ഉറപ്പിച്ചു, വെല്ലുവിളിയാകുമോ പ്രതാപന്?
- മട്ടന്നൂരില്‍ കെ.കെ.ശൈലജ, സ്വരാജും കണ്ണൂരിലേക്ക്; രണ്ടുംകല്‍പ്പിച്ച് ഇടതുമുന്നണി
- തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ന്യൂറോസര്ജന്; വ്യാജ ലേഡി ഡോക്ടറെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി
എസ്‌ഐആറിലെ ഹിയറിങ് ഇന്ന് അവസാനിക്കും; അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21ന്
എസ്‌ഐആറിലെ ഹിയറിങ് ഇന്ന് അവസാനിക്കും. പരാതികള്‍ ഉള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടര്‍ പട്ടികയില്‍ ആവശ്യമായ എല്ലാ പരിഷ്‌കരണങ്ങളും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. എസ്‌ഐആര്‍ നടപ്പാക്കുന്നതില്‍ കേരളം മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും ഫെബ്രുവരി 21ന് അന്തി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
ഹിയറിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് മുന്നിലുള്ളത്. ഇരു ജില്ലകളിലും 14 മണ്ഡലങ്ങളില്‍ വീതം ഹിയറിങ് പൂര്‍ത്തിയായി. പാലക്കാട് 10 മണ്ഡലങ്ങളിലും ആലപ്പുഴയില്‍ 9 മണ്ഡലങ്ങളിലും നടപടികള്‍ പൂര്‍ത്തിയായതായി മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.