സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 14 ഫെബ്രുവരി 2026 (09:05 IST)
സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സച്ചിദാനന്ദനെ പുറത്താക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി പ്രേംകുമാര്‍. ആശാ സമരത്തെ അനുകൂലിച്ചതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത്. തനിക്ക് ഇല്ലാത്ത എന്തോ അത്ഭുത സിദ്ധി സച്ചിദാനന്ദന് ഉണ്ടെന്നാണ് പ്രേംകുമാര്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശിച്ചത്.
ചലച്ചിത്ര മേളയുടെയും സിനിമ അവാര്‍ഡ് നിര്‍ണയത്തിന്റെയും ഒരുക്കങ്ങള്‍ക്കിടെയാണ് ഒരു അറിയിപ്പും കൂടാതെ തന്നെ മാറ്റിയതൊന്നും പ്രേംകുമാര്‍ വിമര്‍ശിച്ചു. അധികാരം പാര്‍ട്ടിയെ നശിപ്പിക്കും എന്നും തുടര്‍ച്ചയായ ഭരണമല്ല, മാറിമാറിയുള്ള ഭരണമാണ് വേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബംഗാളിലെ ഉദാഹരണം മുമ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവിടെ തുടര്‍ച്ചയായി ഭരണം വന്നപ്പോള്‍ ഒരു വിഭാഗം ആളുകള്‍ അടിച്ചമര്‍ത്തപ്പെട്ടെന്നും അവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടു എന്നും സ്വാര്‍ത്ഥരായ ആളുകള്‍ അധികാരം കൈകാര്യം ചെയ്‌തെന്നും അധികാരം പാര്‍ട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ് ബംഗാള്‍ എന്നും സച്ചിദാനന്ദന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.