1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. hawala in palakkad

പാലക്കാട് വന്‍ കുഴല്‍പ്പണ വെട്ട; ഒന്നരക്കോടിയോളം രൂപ പിടിച്ചു

മലപ്പുറത്തേക്ക് കടത്തിക്കൊണ്ടു വന്ന ഒന്നരക്കോടിയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി.

palakkad
മലപ്പുറത്തേക്ക് കടത്തിക്കൊണ്ടു വന്ന ഒന്നരക്കോടിയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. വാളയാര്‍, പാലക്കാട് എന്നീ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണു 1,53,72,750 രൂപ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് 4 പേര്‍ പൊലീസ് വലയിലായി.

വ്യാഴാഴ്ച രാത്രി പാലക്കാട്ട് നടത്തിയ പരിശോധനയിലാണ് കസബ പൊലീസ് പുതുശേരി കുരുടിക്കാടിനടുത്തു നിന്ന് 1,24,68750 പിടിച്ചെടുത്തത്. മലപ്പുറം പെരിന്തല്‍മണ്ണ ധനലക്ഷ്മി നിവാസില്‍ മരുതി ബാബുറാവു ജാദവ് (42), മഹാരാഷ്ട്ര ഖനപ്പൂര്‍ സാങ്‍ലി, യശ്വന്ത് നഗര്‍ സ്വദേശി സതീഷ് ജാദവ് (35) എന്നിവരെ ഇവര്‍ സഞ്ചരിച്ച കാര്‍ സഹിതം പൊലീസ് കസ്റ്റഡിയിലെടുത്തു.

കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നടത്തിയ പരിശോധനയിലാണ് 29 ലക്ഷം രൂപയുമായി മലപ്പുറം വേങ്ങര പാലേരി ഹൌസില്‍ ഉസ്മാന്‍ എന്ന 40 കാരനെ പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിലും നീക്യാപ്പിനടിയിലുമായാണ് പണം സൂക്ഷിച്ചിരുന്നത്. ഇതിനു മുമ്പും അഞ്ച് തവണ ഇത്തരത്തില്‍ പണം കടത്തിയതായി ഇയാള്‍ പൊലീസിനെ അറിയിച്ചു.
അടുത്ത ലേഖനം
ഓണ്‍ലൈന്‍ ഷോപ്പിംഗ്: വനിതാ എഞ്ചിനീയര്‍ക്ക് 29000 നഷ്ടപ്പെട്ടു