ഫെഡ് റിസർവ് നിരക്കുയർത്തിയത് തിരിച്ചടിയായി: രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (15:14 IST)
പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡറൽ റിസർവ് കർശന നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് വ്യക്തമായതോടെ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.85 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. 79.97 ആയിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. തുടർച്ചയായി മൂന്നാമതും മുക്കാൽ ശതമാനം നിരക്കാണ് യുഎസ് ഫെഡ് റിസർവ് ഉയർത്തിയത്. പലിശ വർധന ഇനിയും തുടരുമെന്നാണ് ബിസിനസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :